“നിങ്ങളുടെ അമ്മൂമ്മയാണ് ഭൂമിയിലെ ഏറ്റവും വലിയ…” അഹാനയുടെ ഞെട്ടിക്കുന്ന വാട്സ്ആപ്പ് സന്ദേശം പുറത്തുവിട്ട് തൻവി; കൃഷ്ണകുമാറിന്റെ കുടുംബത്തിൽ തമ്മിലടി

നടൻ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും യൂട്യൂബ് വിശേഷങ്ങൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് ഈ കുടുംബത്തിലെ വലിയൊരു അസ്വാരസ്യത്തിന്റെ വാർത്തകളാണ്. സിന്ധു കൃഷ്ണയുടെ അമ്മയെ (അമ്മൂമ്മയെ) അഹാന കൃഷ്ണയും കുടുംബവും നോക്കുന്നില്ലെന്ന ആരോപണവുമായി സിന്ധുവിന്റെ സഹോദരിയുടെ മകൾ തൻവി രംഗത്തെത്തിയതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. ഇതിന് പിന്നാലെ തൻവിക്കെതിരെ അഹാന തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചിരുന്നു. എന്നാൽ അഹാനയുടെ വാദങ്ങളെ പൊളിച്ചടുക്കിക്കൊണ്ട്, അമ്മൂമ്മയെ അസഭ്യം പറയുന്ന അഹാനയുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ അടക്കം തെളിവ് സഹിതം പുറത്തുവിട്ടിരിക്കുകയാണ് തൻവി ഇപ്പോൾ.

“ഭൂമിയിലെ ഏറ്റവും വലിയ…” അഹാനയുടെ സന്ദേശം

തൻവി പുറത്തുവിട്ട പുതിയ വിശദീകരണ വീഡിയോയിലാണ് അഹാനയുടെ ഞെട്ടിക്കുന്ന മെസ്സേജുകൾ വായിച്ചു കേൾപ്പിക്കുന്നത്. “ഡിയർ തൻവി, യുവർ ഗ്രാൻഡ് മദർ ഈസ് ദ ബിഗ്ഗസ്റ്റ് ബിച്ച് ഓൺ എർത്ത്. ഇഫ് യു ഓൾ വിഷ് ടു സീ ഡാഡ് അലൈവ് ഫോർ സം മോർ ടൈം പ്ലീസ് ആസ്ക് ഹെർ ടു അഡ്ജസ്റ്റ്” (Dear Tanvi, your grand mother is the biggest btch on earth. If you all wish to see dad alive for some more time please ask her to adjust) എന്നാണ് അഹാന തൻവിക്ക് അയച്ച മെസ്സേജ്. തന്റെ കുഞ്ഞിനെ സത്യം ചെയ്താണ് തൻവി ഈ സന്ദേശം അഹാനയുടേതാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. അമ്മൂമ്മ പ്രശ്നക്കാരിയാണെന്നും ചെറുപ്പം മുതൽ ഈ ഭ്രാന്ത് കാണുന്നതാണെന്നുമായിരുന്നു അഹാന മുൻപ് യൂട്യൂബിലൂടെ പറഞ്ഞിരുന്നത്. എന്നാൽ ഇതിനെതിരെ ശക്തമായ തെളിവുകളുമായാണ് തൻവിയുടെ വരവ്. പ്രശസ്തിക്ക് വേണ്ടിയാണ് അഹാന (അമ്മു) സംസാരിക്കുന്നതെന്നും തന്നെയും അഹാന ചീത്ത വിളിച്ചിട്ടുണ്ടെന്നും തൻവി ആരോപിക്കുന്നു.

കുടുംബത്തിലെ അവഗണനയും സ്വത്ത് പ്രശ്നങ്ങളും

സിന്ധു കൃഷ്ണയും കുടുംബവും അമ്മൂമ്മയെ വേണ്ടരീതിയിൽ പരിപാലിക്കുന്നില്ല എന്നാണ് തൻവിയുടെ പ്രധാന ആരോപണം. തന്നെ എടുത്തു വളർത്തിയത് അമ്മൂമ്മയാണെന്നും, ആരുമില്ലാതിരുന്നപ്പോൾ തനിക്ക് തുണയായത് അവരാണെന്നും തൻവി പറയുന്നു. അമ്മൂമ്മ തന്നെ സ്നേഹിക്കുന്നത് സിന്ധുവിനും കുടുംബത്തിനും ഇഷ്ടമല്ല. കാനഡയിൽ നിന്ന് താൻ നാട്ടിൽ വന്നപ്പോൾ എയർപോർട്ടിൽ കൂട്ടാൻ വന്നത് ഓസി മാത്രമാണെന്നും മറ്റാരും വന്നില്ലെന്നും തൻവി വീഡിയോയിൽ വ്യക്തമാക്കുന്നു.
തന്റെ സ്വന്തം അമ്മ പോലും തന്നെ നോക്കിയിട്ടില്ലെന്നും, അമ്മയ്ക്ക് എപ്പോഴും അഹാനയോടായിരുന്നു സ്നേഹമെന്നും തൻവി പറയുന്നു. തന്റെ സ്വർണ്ണവും പൈസയുമെല്ലാം അമ്മ കൊണ്ടുപോയി. നാട്ടിൽ വരുമ്പോഴൊക്കെ അമ്മ തന്നെ ശപിച്ച് മെസ്സേജുകൾ അയക്കുമായിരുന്നു. എന്നാൽ അഹാന തന്റെ അമ്മയെ വല്ലാതെ പുകഴ്ത്തി സംസാരിക്കുന്നത് കണ്ടതുകൊണ്ടാണ് ഇപ്പോൾ ഇതെല്ലാം തുറന്നുപറയുന്നതെന്നും തൻവി കൂട്ടിച്ചേർത്തു.

വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നുള്ള പുറത്താക്കൽ

അപ്പൂപ്പൻ മരിച്ചതിന് കാരണം അമ്മൂമ്മയാണെന്ന് അഹാന ആരോപിച്ചിരുന്നു. മുകളിലത്തെ ബാത്ത്റൂം ഉപയോഗിച്ചതുകൊണ്ടാണ് അപ്പൂപ്പൻ മരിച്ചതെന്നും അതിന് കാരണം അമ്മൂമ്മയാണെന്നുമായിരുന്നു അഹാനയുടെ വാദം. എന്നാൽ അപ്പൂപ്പൻ എന്നും ആ ബാത്ത്റൂം തന്നെയാണ് ഉപയോഗിച്ചിരുന്നതെന്ന് തൻവി വ്യക്തമാക്കുന്നു. പ്രശ്നങ്ങൾ രൂക്ഷമായതോടെ തന്നെ കുടുംബത്തിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയെന്നും, എന്നാൽ അതിനുമുമ്പ് തന്നെ താൻ എല്ലാ സ്ക്രീൻഷോട്ടുകളും എടുത്തുവെച്ചിട്ടുണ്ടെന്നും തൻവി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇനിയും അവർ സ്ക്രീൻഷോട്ടുകൾ ഇട്ടാൽ, താനും കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നാണ് തൻവിയുടെ വെല്ലുവിളി. സിന്ധു കൃഷ്ണയും തനിക്ക് ഭീഷണി മെസ്സേജുകൾ അയച്ചിട്ടുണ്ടെന്നും 20 കൊല്ലം ജീവിച്ചാൽ നീ നോക്കുമോ എന്ന് ചോദിച്ചതായും തൻവി പറയുന്നു.

സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള കൃഷ്ണകുമാറിന്റെ കുടുംബത്തിൽ നടക്കുന്ന ഈ പരസ്യമായ തമ്മിലടി പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. യൂട്യൂബ് ചാനലുകളിലൂടെ എപ്പോഴും സന്തോഷം മാത്രം പങ്കുവെയ്ക്കുന്ന ഒരു കുടുംബത്തിന്റെ ഉള്ളറകളിലെ സ്വത്ത് തർക്കങ്ങളും വിദ്വേഷങ്ങളുമാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്. തൻവിയുടെ ഈ പുതിയ വെളിപ്പെടുത്തലുകളോട് അഹാനയോ കൃഷ്ണകുമാറോ ഇനി എങ്ങനെ പ്രതികരിക്കും എന്നാണ് സൈബർ ലോകം ഉറ്റുനോക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ക്രീൻഷോട്ടുകളും തെളിവുകളും പുറത്തുവരാനും ഇത് വലിയൊരു നിയമപോരാട്ടത്തിലേക്കോ സൈബർ യുദ്ധത്തിലേക്കോ വഴിമാറാനും സാധ്യതയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top